മമ്മൂട്ടിയുടെയും ജഗതിയുടെയും ‘അമ്പിളി’ വേര്‍ഷന്‍ ..തരംഗമായി സൗബിൻ
ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സൗബിന്‍ ഷാഹിര്‍ ഓരോ സിനിമകള്‍ കഴിയുംതോറും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഇക്കൊല്ലം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗംഭീര തുടക്കമാണ് സൗബിന്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ കണ്ടതൊന്നുമല്ല ഇനി വരാന്‍ പോവുന്നതാണ് വിസ്മയമെന്ന സൂചന ഇതിനകം ലഭിച്ച് കഴിഞ്ഞു.
സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അമ്പിളി’ യെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പുറത്ത് വിട്ട ടീസര്‍ വൈറലായിരുന്നു.
ടീസറിലെ ഗാനവും സൗബിന്റെ ഡാന്‍സുമായിരുന്നു പ്രധാന ആകര്‍ഷണം. ഇതിന് സമാനമായി മമ്മൂട്ടിയുടെയും ജഗതി ശ്രീകുമാറിന്റെയുമടക്കം ഡാന്‍സ് വീഡിയോ എത്തിയിരിക്കുകയാണ്
സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്..അമ്പിളിയുടെ ടീസറിൽ പുത്തൻ ലുക്കും സ്റ്റെപ്പുമായി തികച്ചും വ്യത്യസ്തനായാണ് സൗബിൻ എത്തുന്നത്
ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്.വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്.
അമ്പിളി എന്ന സിനിമയിലെ ഞാന്‍ ജാക്‌സണല്ലെടാ. ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ.. എന്ന ഗാനമാണ് നിമിഷ നേരം കൊണ്ട് കേരളക്കരയാകെ വൈറലാക്കിയത്.
ഗാനവും അതിനൊപ്പമുള്ള സൗബിന്റെ ഡാന്‍സുമാണ് പ്രേക്ഷകരെ പിടി ച്ചിരുത്തിയത്. പ്രശസ്ത തമിഴ് ഗായകന്‍ ആന്റണി ദാസനാണ് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത്
നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി.
യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.
നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്‍റെ സഹോദരനാണ് നവീന്‍.
ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തിലെ നായിക. മുകേഷ് ആര്‍ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. വിനായക് ശശികുമാറും വിഷ്ണു വിജയ്യും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്
താന്‍ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മനോഹരമായ ടീസര്‍ ഇതാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ സല്‍മാൻ ടീസര്‍ പുറത്ത് വിട്ടത്. ട്രോളന്മാര്‍ക്കിടയിലും പാട്ട് തരംഗമായതോടെ മറ്റ് പല വേര്‍ഷന്‍സും ഇറങ്ങി. അതിലൊരു വീഡിയോ നടന്‍ കുഞ്ചോക്കോ ബോബനും പുറത്ത് വിട്ടിരിക്കുകയാണ്.
അമ്പിളിയ്ക്ക് മറ്റൊരു അമ്പിളി വേര്‍ഷന്‍ എന്ന് പറയാവുന്ന വീഡിയോയില്‍ നടന്‍ ജഗതി ശ്രീകുമാറിനെയാണ് കാണിച്ചിരിക്കുന്നത്. കാക്കകുയില്‍ എന്ന ചിത്രത്തിലെ ജഗതിയുടെ ഡാന്‍സായിരുന്നു പാട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന പാട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു .
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും അമ്പിളി വേര്‍ഷന്‍ ഉണ്ടാക്കിയിട്ടുണ്ട് ട്രോളന്മാര്‍. മമ്മൂട്ടിയും സുകുമാരിയും അവതരിപ്പിച്ച ഒരു സ്‌റ്റേജ് പരിപാടിയ്ക്കിടെയുള്ള വീഡിയോ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതും തരംഗം സൃഷ്ടിക്കുകയാണ്
സഹ സംവിധായകനായാണ് സൗബിൻ സിനിമയിലേക്ക് കടന്നുവരുന്നത്.ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രമാണ് സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കിയത് .
5 സുന്ദരികള്‍,അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്,കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം ,ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, ലോഹം, റാണി പത്മിനി, ചാര്‍ലി, ഹലോ നമസ്‌തെ, മഹേഷിന്റെ പ്രതികാരം, ഡാര്‍വിന്റെ പരിണാമം, കലി, കിങ് ലയര്‍, കമ്മട്ടിപ്പാടം തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
സൗബിന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രം പറവയാണ്.സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി, ഷൈന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും പറവയ്ക്ക് ലഭിച്ചത്
soubin shahir troll-video-viral