എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ; പ്രിയതയ്ക്ക് വിവാഹാശംസകൾ നേർന്ന് പ്രിയതമൻ!

എനിയ്ക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ പ്രിയപ്പെട്ടവക്ക് വിവാഹാശംസകൾ നേർന്ന് സൗബിൻ ഷാഹിർ. സൗബിൻെറയും ഭാര്യ ജാമിയ സൗബിന്റെയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകൾ നേർന്നത്

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നടനായും സംവിധായകനായും ഹാസ്യതാരമായും പ്രേക്ഷക മനസ്സിയ് കയറിക്കൂടിയ താരം. സിനിമയില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയിലും കുടുംബ ജീവിതവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാറുളള താരം കുടിയാണ് സൗബിന്‍.

2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. മെയ് പത്തിനായിരുന്നു തനിക്കൊരു മകനുണ്ടായ വിവരം സൗബിന്‍ ഷാഹിര്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് ഭാര്യ ജാമിയയ്ക്കും മകന്‍ ഓര്‍ഹാനുമൊപ്പമുളള നടന്റെ മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു

ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളെല്ലം തന്നെ സൂപ്പര്‍ ഹിറ്റാക്കി കൊണ്ടാണ് സൗബിന്‍ നിറഞ്ഞ് നില്‍ക്കുന്നത്. പറവ എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. ഇത് വലിയ വിജയമായിരുന്നു. ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സൗബിന്‍ ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Soubin shahir jamia zaheer 2nd wedding anniversary

Noora T Noora T :