ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമയിലേയ്ക്കും എത്തി ശ്രദ്ധേയനായ താരമാണ് സൂരജ് തേലക്കാട്. കോമഡി വേദികളില്‍ നിന്നുമാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവുമൊടുവില്‍ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിട്ടും സൂരജ് മാറി. നിരവധി ആരാധകരാണ് സൂരജിനുള്ളത്. പരിമിതികള്‍ക്കുള്ളില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ് താരം.
ബിഗ് ബോസില്‍ പോയതോട് കൂടി തന്റെ വിശേഷങ്ങള്‍ സൂരജ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ട ചിലത് സഹോദരിയുടെ വിവാഹമടക്കമുള്ള കാര്യങ്ങളാണ്. അത്തരത്തില്‍ ഏറെ ആഗ്രഹിച്ചിരുന്നതില്‍ ചിലതൊക്കെ സാധ്യമായെന്ന് പറഞ്ഞാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സ്വപ്ന സാക്ഷാത്കാരത്തെ പറ്റി സൂരജ് സംസാരിച്ചിരിക്കുന്നത്.
‘എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങളിലൊന്ന്’, എന്ന് പറഞ്ഞ് പുതിയൊരു പോസ്റ്റുമായിട്ടാണ് സൂരജ് എത്തിയിരിക്കുന്നത്. സ്വന്തമായി പുതിയൊരു കാര്‍ വാങ്ങിയതിന്റെ സന്തോഷമാണ് താരം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ സൂരജിനും കുടുംബത്തിനും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ശരിക്കും സൂരജ് ഒരു മിടുക്കനാണെന്നാണ് ആരാധകരും പറയുന്നത്. പലര്‍ക്കും നേടാന്‍ കഴിയാത്തത് കുറവുകള്‍ക്കിടയിലും സ്വന്തം കഴിവുകള്‍ കൊണ്ട് നേടാന്‍ സാധിക്കുന്നുണ്ടല്ലോ. അത് തന്നെ വലിയ അനുഗ്രഹമാണ്. ഇനിയും മുന്നോട്ട് സ്വപ്‌നങ്ങളൊക്കെ സാധിച്ച് ജീവിക്കാന്‍ സൂരജിന് സാധിക്കട്ടെ എന്നൊക്കെയാണ് കമന്റുകളില്‍ പലരും പറയുന്നത്.
അതേസമയം സൂരജിന്റെ ആഗ്രഹങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. മുന്‍പ് പലപ്പോഴും വീട് ഉണ്ടാക്കുന്നതിനെ പറ്റിയാണ് താരം പറഞ്ഞത്. അത് നേടിയെടുത്തതിന് ശേഷമാണ് സഹോദരിയെ നല്ല നിലയില്‍ കെട്ടിച്ച് അയക്കണമെന്നും സൂരജ് വെളിപ്പെടുത്തിയത്. സൂരജിനെ പോലെ പൊക്കം കുറവുള്ള ആളാണ് സഹോദരി.
‘ഇനിയുള്ള ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്. അവളെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാള്‍ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം. അതൊക്കെ നടക്കും. നടക്കാതെ എവിടെ പോകാനാണെന്നാണ്’, അന്ന് സൂരജ് പറഞ്ഞത്.
ആദ്യം കാറ് പിന്നെ വീട്, അങ്ങനെ ഓരോന്നായി നേടിയെടുത്തു. 2018 ലാണ് സൂരജ് സ്വന്തമായൊരു വീട് പണിയുന്നത്. അത്യാവശ്യത്തിന് നല്ല സൗകാര്യമുള്ള വീടാണ്. എന്റെയും ചേച്ചിയുടെയും പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോര്‍ഡും റൂമിലെ ഇന്റീരിയറുമെല്ലാം കൊടുത്തതെന്ന് അന്ന് താരം പറഞ്ഞിരുന്നു.
എനിക്കും ചേച്ചിയ്ക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്‌സില്‍ നിന്നും കുറേ കാശ് തീര്‍ന്നിട്ടുണ്ട്. കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റി മീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ്. മനസ് കൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാണ്.
കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രായം ആയപ്പോള്‍ ഒരു ദിവസം അച്ഛന്‍ ഞങ്ങള്‍ രണ്ട് പേരെയും വിളിച്ചിട്ട് നിങ്ങള്‍ ഇനി അധികം പൊക്കം വെക്കില്ലെന്ന് പറഞ്ഞു. ഇപ്പോഴുള്ളതില്‍ നിന്നും വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചികിത്സയൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളു, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
ഇതൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ മനസ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു. സ്‌കൂളില്‍ ബാക്കി കുട്ടികള്‍ക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകുമെന്നാണ് കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കലയാണ് ഇനി നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങള്‍ വളരണം. എല്ലാവരെക്കാളും ഉയരത്തില്‍ എത്തണം. അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത്.
ഇതിനിടയിലാണ് ബിഗ് ബോസില്‍ മത്സരിക്കാനുള്ള അവസരവും സൂരജിനെ തേടി എത്തുന്നത്. തുടക്കത്തില്‍ സൂരജിനെ പോലൊരാള്‍ക്ക് ഈ മത്സരം ചേരുന്നതാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ശാരീരികമായിട്ടുള്ള ടാസ്‌കുകളൊക്കെ ഉള്ളതിനാല്‍ മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് വരെ പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ശക്തരായ മത്സരരാര്‍ഥികളെ പോലും പിന്തള്ളി ഫൈനലില്‍ വരെ മത്സരിക്കാന്‍ സൂരജിന് സാധിച്ചിരുന്നു.
ബിഗ് ബോസില്‍ പോയതോട് കൂടി അതുവരെ ഉണ്ടായിരുന്നതിലും ജനപ്രീതിയാണ് സൂരജ് നേടിയെടുത്തത്. മാത്രമല്ല കരിയറില്‍ നല്ല അവസരങ്ങള്‍ ലഭിക്കാനും കുട്ടി അഖിലിനെ പോലെ നല്ല സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുക്കാനുമൊക്കെ ബിഗ് ബോസ് ഷോയിലൂടെ സൂരജിന് സാധിച്ചിരുന്നു.
ടെലിവിഷന്‍ പരിപാടികളാണ് സൂരജിനെ കലാരംഗത്ത് സജീവമാക്കിയത്. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. നിരവധി സ്‌റ്റേജ് ഷോ കളിലും ഹാസ്യ പരിപാടികളിലുമൊക്കെ പങ്കെടുത്ത താരം സിനിമകളിലേക്കും ചുവടുറപ്പിച്ചു. മുഖം കാണിച്ചില്ലെങ്കിലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5 എന്ന സിനിമയില്‍ റോബര്‍ട്ടിന്റെ വേഷത്തില്‍ അഭിനയിച്ചത് സൂരജാണ്.