കന്നഡയെക്കുറിച്ച് പറ‌‍ഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നി​ഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ

കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ​ ​ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നി​ഗം മികച്ച ​ഗായകനെന്നതിൽ തർക്കമില്ല. എന്നാൽ സം​ഗീത പരിപാടിയിൽ കന്നഡയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ ഞങ്ങൾ അസ്വസ്ഥരാണ്.

ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല. അതിനാൽ ചിത്രത്തിൽ നിന്ന് അദ്ദേഹത്തിന്റെ ​ഗാനം നീക്കുന്നുവെന്നായിരുന്നു പ്രസ്താവന.

മനോമൂർത്തി സം​ഗീതം ചെയ്ത ​ഗാനമാണ് ചിത്രത്തിൽ നിന്ന് നീക്കിയത്. സോനു നി​ഗത്തിനൊപ്പം ഇന്ദു നാ​ഗരാജാണ് ആലപിച്ചിരുന്നത്. ഈ ​ഗാനം സോനു നി​ഗം തന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോളേജിൽ നടന്ന സം​ഗീത നിശയിൽ കന്നഡ ​ഗാനം തുടർച്ചയായി ആവശ്യപ്പെട്ട ആരാധകനോട് ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന തരത്തിലായിരുന്നു സോനു നി​ഗത്തിന്റെ പ്രതികരണം. പിന്നാലെ പൊലീസ് കേസെടുത്തിരുന്നു.

Vijayasree Vijayasree :