സോനാക്ഷിയുടെ കാമുകൻ സൽമാൻഖാൻ അല്ല… അത് സൽമാൻ ഖാന്റെ അരുമശിഷ്യൻ!!!

സോനാക്ഷിയുടെ കാമുകൻ സൽമാൻഖാൻ അല്ല… അത് സൽമാൻ ഖാന്റെ അരുമശിഷ്യൻ!!!

2018 ബോളിവുഡിലെ കല്യാണങ്ങളുടെ വർഷമായിരുന്നു. ഇനിയും ബാക്കി നിൽക്കുകയാണ് മറ്റു താരങ്ങളുടെ കല്യാണം. രൺബീർ സിംഗിന്റെയും അലിയാ ഭട്ടിന്റെയും പ്രണയം ബോളിവുഡിൽ ചർച്ചയായതിനു ശേഷം ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് സോനാക്ഷിയുടെ പ്രണയമാണ്. സൽമാൻ ഖാന്റെ ശിഷ്യനായ സഹീർ ഇക്ബാലാണ് കാമുകനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സൽമാൻ ഖാന്റെ പിറന്നാളിന് സൊനാക്ഷിയെത്തിയപ്പോൾ കൂടെ അനുഗമിച്ചത് സഹീർ ഇക്ബാൽ ആയിരുന്നു. സോനാക്ഷിയുടെ പിറന്നാളിന് സഹീർ ഇൻസ്റ്റാഗ്രാമിൽ സൊനാക്ഷിയ്ക്ക് ആശംസകൾ നൽകിയതും ബോളിവുഡിൽ ചർച്ചയായിരുന്നു.

ബോളിവുഡിൽ പുതിയ അരങ്ങേറ്റത്തിനൊരുങ്ങുന്ന മോഡൽ ആയ സഹീർ ഇക്ബാൽ സൽമാൻ ഖാന്റെ അടുത്ത സുഹൃത്തിന്റെ പുത്രനാണ്. സഹീറോ  എന്നാണ് സ്നേഹത്തോടെ സൽമാൻ ഖാൻ സഹീറിനെ വിളിക്കുന്നത്. സഹീറിന്റെ അരങ്ങേറ്റചിത്രമായ നോട്ട്ബുക്കിന്റെ  കോ പ്രൊഡ്യൂസർ കൂടിയാണ് സൽമാൻഖാൻ. സൊനാക്ഷിയെയും സിനിമയിൽ എത്തിച്ചത് സൽമാൻ ഖാൻ ആണ്.

sonakshi sinha’s new relationship

HariPriya PB :