സൊനാക്ഷി സിന്‍ഹയ്ക്ക് ഭര്‍ത്താവ് നല്‍കിയത് കോടികള്‍ വിലയുള്ള കാര്‍, വിവാഹ പാർട്ടിയ്ക്കായി എത്തിയത് പുതിയ കാറില്‍

കിറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു ബോളിവുഡ് താരം സൊനാക്ഷി സിൻഹ വിവാഹിതയായത്. വളരെ ലളിതമായി സൊനാക്ഷിയുടെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

ഇപ്പോഴിതാ സൊനാക്ഷി സിൻഹയ്‌ക്ക് ഭർത്താവ് നൽകിയ വിവാഹ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വിലകൂടിയ ആഡംബരകാറായ ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാൻ ആണ് ഭർത്താവ് സഹീർ ഇഖ്ബാൽ സൊനാക്ഷിക്ക് സമ്മാനിച്ചത്. 2 കോടി രൂപ വിലമതിക്കുന്ന കാറാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ ലിങ്കിംഗ് റോഡിലുള്ള ബാസ്റ്റിയൻ റെസ്റ്റോറന്റിൽ വിവാഹ പാർട്ടിക്കായി പുതിയ ബിഎംഡബ്ല്യു കാറിൽ വന്നിറങ്ങുന്ന നവദമ്പതികളുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, ഹൊറർ കോമഡി ചിത്രമായ ‘കക്കുട’യാണ് സൊനാക്ഷിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആദിത്യ സർപോട്ദാർ സംവിധാനം ചെയ്യുന്ന സിനിമ ആർഎസ്പി മൂവീസിന്റെ ബാനറിൽ റോണീ സ്‌ക്രീവാലയാണ് നിർമ്മിച്ചിരിക്കുന്നത്. റിതേഷ് ദേശ്മുഖ്, സാഖിബ് സലിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജൂലൈ 12 ന് തീയേറ്ററുകളിലെത്തും.

Vijayasree Vijayasree :