ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു – സോനാക്ഷി സിൻഹ

ബോഡി ഷെമിങ്ങിനു ഇരയാകാറുണ്ട് നടിമാർ മിക്കപ്പോഴും . ബോളിവുഡിൽ അത് ഏറ്റവുമധികം നേരിട്ടിട്ടുള്ളത് സോനക്ഷ് സിൻഹയാണ്. തടിച്ച ശരീരപ്രകൃതിയുടെ പേരിൽ അവർ ഒരുപാട് വിമർശങ്ങൾ നേരിട്ടിട്ടുണ്ട് . ഇപ്പോൾ അതിനെതിരെ ഒരു വീഡിയോ റാക്കിയിരിക്കുയാണ് സോനാക്ഷി .

ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്ന് പറഞ്ഞാണ് സൊനാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീരഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്- സൊനാക്ഷി പറയുന്നു.

sonakshi sinha about body shaming

Sruthi S :