സുശാന്ത് സിംഗ്ങ് രജ്പുത്തിനൊപ്പം നൃത്തം ചെയ്യുന്ന മലയാള താരം സുബ്ബലക്ഷ്മിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു .സുശാന്തിനൊപ്പം അമ്മാമ്മ, പൊസിറ്റീവ് ആയ രണ്ടുപേര്‍” എന്ന ക്യാപ്ഷനോടെ സൗഭാഗ്യ വെങ്കിടേഷാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നവ്യ നായര്‍, മുക്ത തുടങ്ങിയ സിനിമാ താരങ്ങളടക്കം വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. നടി താരാ കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. ഈ രംഗം സിനിമയില്‍ നിന്നാണോ അതോ പരസ്യ ചിത്രത്തിനായി എടുത്തതാണോ എന്ന് വ്യക്തമല്ല. രണ്‍ബീര്‍ കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പരസ്യങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ജൂണ്‍ 14-നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ തൂങ്ങി മരിച്ച നിലയില്‍ ബാന്ദ്രയിലെ വസതിയില്‍ കണ്ടെത്തിയത്. മരണത്തില്‍ അന്വേഷണം നടക്കുകയാണ്.