വയനാട് മുണ്ടകൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. വയനാടിനായി തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്ത് നിരവധി പേരാണ് മുന്നേട്ട് വരുന്നത്. ഇപ്പോഴിതാ വയനാട് പുനരധിവാസത്തിനായി തുടങ്ങിയ ചായക്കടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ചായക്കടയിൽ സപ്ലയറും ചായകടക്കാരനുമായി സിനിമാതാരങ്ങളായ പി.പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും എത്തിയിരിക്കുകയാണ്. ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ തുടങ്ങിയ സ്‌നേഹ ചായക്കടയുടെ ഉദ്ഘാടനമാണ് കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും നിർവഹിച്ചത്.
ചായയ്ക്കും പലഹാരത്തിനും ഇഷ്ടമുള്ള തുക ഇവിടുള്ള ബോക്സിൽ നിക്ഷേപിക്കാം. ഈ തുക വയനാട് പുനരധിവാസത്തിനായി കൈമാറും. കഴിഞഅഞ ദിവസം മാത്രം 10,000 രൂപയ്ക്കാണ് ചായയും പലഹാരവും വിറ്റുപോയതെന്നാണ് വിവരം. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് ചായക്കടയുടെ പ്രവർത്തന സമയം. ഈ മാസം 11 വരെയാണ് ചായക്കട പ്രവർത്തിക്കുക.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുകയാണ്. വീടുകൾക്ക് മേൽ നാൽപത് അടിയോളം ഉയരത്തിലാണ് കല്ലും മണ്ണും ചെളിയും വന്ന് അടിഞ്ഞിരിക്കുന്നത്. ഇത് തിരച്ചിലിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. മലപ്പുറത്ത് ചാലിയാറിലും മൃ തദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.
ഇനിയും 180 ഓളം പേരെയാണ് കണ്ടെത്താനുള്ളത്. 380 പേരാണ് മ രിച്ചത് എന്നാണ് അനൗദ്യോഗിക കണക്ക്. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മ രിച്ചത്. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
മ രണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 17 ക്യാംപുകളിലായി 2551 പേരെയാണ് ദു രന്തമുഖത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അതിനിടെ ദു രന്തത്തിൽ ജീ വൻ നഷ്ടപ്പെട്ട തിരിച്ചറിയാത്ത 67 മൃ തദേഹങ്ങളിൽ എട്ട് മൃ തദേഹങ്ങൾ ഇന്നലെ സം സ്‌കരിച്ചു.