ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം; താരങ്ങളുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ…

പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അതുപോലെ തന്നെ മിഥുന്‍ രമേശും. ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന രണ്ടുപേര്‍. ഇരുവരും അവതാരകരായി സ്റ്റേജ് പങ്കിട്ടത് നിരവധി ഷോകളിലാണ്. ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന ഒരു പഴയ കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അശ്വതിയും മിഥുനും. ‘നടന്‍ കൂടിയായ മിഥുനെ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാന്‍ ലൊക്കേഷനില്‍ എത്തിയതാണ് കോളേജ് യൂണിയന്‍ മെമ്ബറായ അശ്വതി എന്ന പെണ്‍കുട്ടി, ഒപ്പം കൂട്ടുകാരികളുമുണ്ട്.

ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ് (പാലാ അല്‍ഫോണ്‍സാ കോളേജിലെ യൂണിയന്‍ മെംബേര്‍സ് ആയ പെണ്‍കുട്ടികള്‍സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാന്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയതാണ്)’ അശ്വതി കുറിക്കുന്നു. Throwback എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര throwback . ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. അന്ന് ഞാന്‍ ഇവാനിയോസില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ ആണ് ??. ഇത് ഏതു shooting ഇന്റെ ഇടയില്‍ ആണ് എന്ന് ചോദിച്ചവര്‍ക്കായി -ചിത്രത്തിന്റെ പേര് വിരല്‍ത്തുമ്ബിലാരോ . ഇത് വരെ റിലീസ് ആയിട്ടില്ല’ മിഥുന്‍ കുറിക്കുന്നു.

social media

Vyshnavi Raj Raj :