മോഹൻലാലിന്റെ തടിക്കും ലുക്കിനുമെതിരെ ട്രോളുകൾ;മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് മുന്നേ പരിഹാസം!

ഏറ്റവും പുതിയതായി മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇടയ്ക് ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോ കണ്ട് വലിയ പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ഈയിടയ്ക്ക് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഈ ചിത്രത്തിലെ മോഹൻലാലിൻറെ ലുക്കിനെ ട്രോളുകയാണ് ചില സാമൂഹ്യവിരുദ്ധർ. താരത്തിന്റെ ചിത്രത്തിലെ തടിക്കും ലുക്കിനും എതിരെയാണ് ട്രോളുകൾ പ്രചരിക്കുന്നത്.

ഫേസ്ബുക് ഗ്രൂപ്പുകളിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. ലോക സിനിമകളില്‍ ഒരുപാട് കഥാപാത്രങ്ങളെ തടിച്ചവര്‍ അഭിനയിച്ചു ഗംഭീരമാക്കി കാണിച്ചു തന്നിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ ശരീരത്തെ പരിഹസിക്കാന്‍ ഉപയോഗിക്കുന്നതിനോട് തനിക്ക് തീരെ യോജിപ്പില്ലെന്നും മിനിമം സെന്‍സില്‍ സിനിമയോട് നാം പുലര്‍ത്തേണ്ട കാവ്യ നീതിയാണ് ഈ വേഷ പകര്‍ച്ചകള്‍ അത്രയുമെന്നുമാണ് ഗവേഷകനും ചലച്ചിത്ര നിരൂപകനുമായ എം വി മുഹമ്മദ് ട്രോളുകൾക്കെതിരെ പ്രതികരിച്ചത്.
നൂറു കോടി രൂപ ബജറ്റിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.മാത്രമല്ല ചിത്രത്തിലെ മോഹൻലാലിൻറെ പുതിയ ലുക്ക് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

social media troll aganist mohanlal

Sruthi S :