മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കിസിൽ ദിലീപിന്റെ പേര് കൂടി ഉയർന്ന് വന്നതോടെയും നടന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നതോടെയുമാണ് മലയാളികൾക്കിടയിൽ ജനപ്രിയന്റെ പ്രിതിഛായയ്ക്ക് കോട്ടം സംഭവിച്ചത്.
ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഡിസംബറിൽ കേസിന്റെ വിധി വരുമെന്നാണ് പ്രതീക്ഷ. അന്തിമ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. ഈ വേളയിൽ നിരവധി പേരാണ് ദിലീപിനെ അുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നത്.
തന്നെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടി ദിലീപ് സിനിമയിലേയ്ക്ക് തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അത്ര നല്ല കാലമായിരുന്നില്ല ദിലീപിന്. ഇറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി തകർന്നടിയുന്ന കാഴ്ചയ്ക്കാണ് നടൻ സാക്ഷ്യം വഹിച്ചത്. ഏറെ പ്രതീക്ഷയോടെ പുറത്തെത്തിയ ചിത്രം പോലും നിലം തൊടാതെ പൊട്ടി. ഇതോടെ ദിലീപിന്റെ സമയം ശരിയല്ലെന്നാണ് പലരും പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ ദിലീപിന് ഇനി മുതൽ വെച്ചടിവെച്ചടി കയറ്റമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ചില ജ്യോതിഷ ഗ്രൂപ്പുകളിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. ദിലീപിന് ഇനി നല്ല കാലമാണ് വരാൻ പോകുന്നത് എന്നാണ് ഇതിൽ പറയുന്നത്. ജ്യോതിഷ പ്രകാരം, ഉത്രം നക്ഷത്രക്കാരയവർക്ക് നല്ല കാലമാണത്രേ വരാൻ പോകുന്നത്.
ദിലീപ് ഉത്രം നക്ഷത്രക്കാരനാണ്. ഭ. ഭ. ബ, പിക്ക് പോക്കറ്റ്, 3 കൺട്രീസ് തുടങ്ങിയ ചിത്രങ്ങൾ ആണ് ദിലീപിന്റേതായി വരാനിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ജനപ്രിയന്റെ വമ്പൻ തിരിച്ച് വരവിന് വഴിതെളിക്കുമെന്നും വരുന്ന നാല് വർഷം ഗജരാജ യോഗമാണ് ഉത്രം നക്ഷത്രക്കാർക്ക് എന്നുമാണ് പറയുന്നത്. ഈ സമയത്ത് ഇവർക്ക് ധാരാളം ഭാഗ്യം വന്നുചേരും.
സാമ്പത്തിക നേട്ടം തൊഴിൽ രംഗത്ത് നേട്ടവും ഉണ്ടാകും. ആഗ്രഹിച്ച തൊഴിലിൽ പ്രവേശിക്കാൻ സാധിക്കുകയോ, തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ ദിലീപിന് നല്ല നാളുകൾ ആണ് വരാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
ഗജകേസരി യോഗം വരുന്നതോടെ ദിലീപ് ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം മാറുമെന്നും പഴയ പോലെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുമെന്നും ആരാധകർ പറയുന്നു. ദിലീപ് നല്ല ദൈവ വിശ്വസിയാണെന്ന് എല്ലാവർക്കും അറിയാം. പലപ്പോഴും ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം തൊഴുതു മടങ്ങുന്ന ദിലീപിന്റെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ശബരിമല കാലമായാൽ വൃതമെടുത്ത് ദിലീപ് മല കയറാറുണ്ട്.
മാത്രമല്ല, വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ് ദിലീപ്. ദിലീപിന്റെ പദ്മ സരോവരം വാസ്തു പ്രകാരം നിർമ്മിച്ചതാണ് എന്നാണ് പറയുന്നത്. മാത്രമല്ല, സംഖ്യാശാസ്ത്രത്തിലും ദിലീപിന് വിശ്വസമുണ്ട്. ഇത് പ്രകാരം നടൻ തന്റെ പേരിന്റെ സ്പെല്ലിംങുകൾ മാറ്റിയതും വൈറലായിരുന്നു. എന്തായാലും രാജയോഗം വരുന്നതോട് കൂടി സിനിമയിൽ ദിലീപിന്റെ ശുക്രൻ തെളിയുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
അതേസമയം, മഞ്ജു വാര്യർക്ക് അത്ര നല്ല സമയമല്ല ദോഷഫലങ്ങളുണ്ടാകുമെന്നും ചർച്ചയുണ്ട്. ഫൂട്ടേജ് സിനിമ തന്നെയാണ് ആരാധകർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സിനിമയുടെ റിലീസിന് ദിവസങ്ങൾക്ക് മുമ്പാണ് വയനാട് ഉരുൾ പൊട്ടലുണ്ടായത്. നിരവധി പേരുടെ മരണത്തിനടയാക്കിയ സംഭവത്തിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു.
പിന്നാലെ റിലീസിന് എത്തിയപ്പോഴും വലിയ പ്രകടനം കാഴ്ച വെയ്ക്കാൻ ചിത്രത്തിനായില്ല, മാത്രമല്ല, ഇതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതും ചിത്രത്തെ ബാധിച്ചുവെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പല വിമർശനങ്ങളും മഞ്ജുവിന് നേരിടേണ്ടതായി വന്നു. അടുത്ത കാലത്തായി മഞ്ജുവിന് വലിയ ഹിറ്റ് ചിത്രങ്ങളുമില്ലാത്തത് ആരാധകരെ നിരാശയിലാക്കുന്നുണ്ട്.