അവളുടെ കാടിനും രണ്ടു കുട്ടികൾക്കും വേണ്ടി അവസാന ശ്വാസം വരെ അവനി പൊരുതി ! പക്ഷെ സിമന്റ് ഫാക്ടറി നിർമ്മിക്കുന്നതിന് വേണ്ടി ഗവണ്മെന്റ് അവളെ വെടി വച്ച് വീഴ്ത്തി ! പ്രമുഖ ബിസിനസ്സ് ഉടമയ്ക്ക് വേണ്ടി അവനിയെ കൊന്ന കൊലയാളികളുടെ ഫോട്ടോ പുറത്ത് വിട്ടു സോഷ്യൽ മീഡിയ…
മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും ഉപദ്രവിച്ചും അതിൽ സന്തോഷം കണ്ടെത്തുന്നവരാണ് മനുഷ്യർ. പ്രകോപിപ്പിക്കാതെ , അതിന്റെ ആവാസ വ്യവസ്ഥ തകർക്കാതെ ഒരു മൃഗങ്ങളും ഒരു മനുഷ്യനെയും ഉപദ്രവിക്കില്ലെന്ന സത്യം മറന്നിട്ടാണ് അവയോട് അതിക്രമം കാണിക്കുന്നത്. കാട് കയ്യേറി മൃഗങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന മനുഷ്യൻ ഒന്നോർക്കുന്നില്ല , മാംസത്തിനും രസിക്കാനും വേണ്ടി നമ്മളാണ് അവരുടെ സ്ഥലങ്ങളിൽ അതിക്രമിച്ച് കയറുന്നത്.
ഇത്തരം അതിക്രമങ്ങൾക്ക് ഒരുപാട് മൃഗങ്ങൾ ബലിയാടായിട്ടുണ്ട് . ഇപ്പോൾ അത്തരം ക്രൂരതയുടെ നേര്കാഴ്ചയാകുകയാണ് മഹാരാഷ്ട്രയിൽ അവ്നി എന്ന പെൺകടുവയുടെ അന്ത്യം. പതിമൂന്നു പേരെ കൊന്നു തിന്നു എന്ന പേരിൽ നരഭോജിയെന്ന പട്ടവും ചാർത്തി രണ്ടു കടുവക്കുഞ്ഞുങ്ങളുടെ ആശ്രയമായ അവനിയെ വെടിവച്ച് കൊല്ലുകയായിരുന്നു. അഞ്ചു വയസുകാരിയായ ഈ പെൺകടുവ തന്നെയാണോ ഈ മരണങ്ങൾക്ക് ഉത്തരവാദി എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നതാണ് മറ്റൊരു കാര്യം.
ടി1 എന്നായിരുന്നു കടുവയ്ക്ക് ഔദ്യോഗികമായി ഇട്ട പേര്. കടുവയെ ജീവനോടെ പിടികൂടുക എന്നത് തന്നെ ആയിരുന്നു വനംവകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ അത് നടക്കാതെ വന്നതോടെ കൊല്ലാന്‍ തീരുമാനിച്ചു.ഇതിനെതിരെ വലിയ കാമ്പയിന്‍ ആണ് നടന്നത്. കടുവസംരക്ഷണ മേഖലയില്‍ ഉള്ള കടുവയെ കൊല്ലുന്നത് ശരിയല്ലെന്നായിരുന്നു പരിസ്ഥിതി വാദികളുടെ വാദം. അവരാണ് കടുവയ്ക്ക് ‘അവനി’ എന്ന പേരിട്ടത്. അവനിയെ കൊല്ലരുത് എന്നാവശ്യപ്പെട്ട് 9000 ല്‍ അധികം ആളുകള്‍ ഒപ്പിട്ട ഹര്‍ജിയും തയ്യാറാക്കപ്പെട്ടിരുന്നു.
അവസാന നിമിഷം വരെ പോരാടിയാണ് അവ്നി നിന്നത് . മൂന്ന് മാസത്തെ തിരച്ചിലിനൊടുവില്‍ നവംബര്‍ 2, വെള്ളിയാഴ്ച രാത്രിയില്‍ വേട്ടക്കാര്‍ അവനിയെ കണ്ടെത്തി. വെടിയുണ്ടകള്‍ അവളുടെ ശരീരത്തിലേക്ക് നിമിഷ നേരം കൊണ്ട് പ്രവഹിച്ചു. ഒരു പ്രദേശത്തെ ആകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കടുവ അന്ത്യശ്വാസം വലിച്ചു.
എന്നാൽ ഈ കൊലപാതകം ഇത്രയും ദേശിയ ശ്രദ്ധ നേടാൻ കാരണം .മറ്റൊന്നുമല്ല. ഇത്രയും പ്രതിഷേധങ്ങൾക്കിടയിലും അവ്നിയെ വെടിവെച്ച് കൊല്ലാൻ മഹാരാഷ്ട്ര ഗവണ്മെന്റ് തീരുമാനിച്ചതിനു പിന്നിൽ വലിയൊരു ചതിയുടെ കഥയുണ്ട്. സിമന്റ് ഫാക്ടറി നിർമിക്കാനായി വലിയൊരു വ്യവസായിയുമായി കരാറിലൊപ്പിട്ട ഗവണ്മെന്റ് നരഭോജിയെന്ന പേര് ചാർത്തി അവ്നിയെ കൊല്ലുകയായിരുന്നു. കുത്തക സാമ്രാജ്യത്വത്തിന്റെ പേരിൽ മൃഗങ്ങൾ ബലിയാടാക്കപ്പെടുമ്പോൾ പത്തുമാസം മാത്രം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളാണ് അനാഥരായത് .
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. മാധ്യമങ്ങളിൽ ഏറെയും വന്ന വാർത്ത നരഭോജി കടുവ കൊല്ലപ്പെട്ടു എന്നാണ്. ഇപ്പോൾ കൊലയാളിയുടെ ചിത്രം പുറത്തു വിട്ട് ശക്തമായ പ്രതിഷേധങ്ങൾ അഴിച്ചു വിട്ടിരിക്കുന്നു മൃഗസ്നേഹികളായ ജനങ്ങൾ.
social media against tigress avni death