‘ഞങ്ങളെ വിട്ട് പോയി…. ദുഃഖകരമായ വാർത്ത പങ്കുവെച്ച് നടൻ ടിറ്റോ വിൽസൺ; ആദാരാഞ്ജലികളുമായി സോഷ്യൽ മീഡിയ

‘അങ്കമാലി ഡയറീസ്’ സിനിമയിലെ യൂക്ലാമ്പ്‌ രാജന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടൻ ടിറ്റോ വിൽസൺ. ഇപ്പോൾ ഇതാ തന്റെ പിതാവ് അന്തരിച്ചെന്നുള്ള ഏറെ ദുഃഖകരമായ വാർത്ത ടിറ്റോ ആരാധകരുമായി പങ്ക് വെക്കുകയാണ്

വിൽസേട്ടൻ പോയി എന്ന് കുറിച്ചുകൊണ്ടാണ് ടിറ്റോ മരണവിവരം അറിയിച്ചിരിക്കുന്നത്. ഇന്ന് (07.05) വൈകീട്ട് വിയ്യൂര്‍ നിത്യ സഹായമാതാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയും ചേറൂര്‍ വിജയപുരം സെന്‍റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാരവും നടക്കും. ടിറ്റോ ഇൻസ്റ്റയിൽ പങ്കുവെച്ച മരണവാർത്തയ്ക്ക് ചുവടെ നിരവധി താരങ്ങൾ ആദാരാഞ്ജലികളുമായി എത്തിയിട്ടുണ്ട്.

ഗീത വിൽസണാണ് ഭാര്യ, ടിറ്റോയും ടിനുവുമാണ് മക്കള്‍.

‘അങ്കമാലി ഡയറീസി’ലൂടെ ശ്രദ്ധേയനായ ടിറ്റോ പിന്നീട് പോക്കിരി സൈമൺ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ, മറഡോണ, തനഹ, കൊല്ലവർഷം 1975, കുമ്പാരീസ്, ലൗ എഫ്.എം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ടിനു പാപ്പച്ചൻ ഒരുക്കുന്ന അജഗജാന്തരം ആണ് ടിറ്റോയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങി നിരവധിപേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Noora T Noora T :