രണ്ടു പേരും ജനിച്ചത് ഒരേ മാസം, ജന്മനക്ഷത്രവും ഒന്ന് തന്നെ; പ്രിയതമയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ജിഷിൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ജിഷിനും വരദയും. താര ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്.

അമല എന്ന സീരിയലിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. പിന്നീടത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. അഭിനയത്തിൽ മാത്രമല്ല സോഷ്യൽമീഡിയ വഴിയും ആരാധകർക്കിടയിൽ ഇരുവരും സജീവമമാണ്. മുൻപ് ഇവരുടെ ടിക് ടോക് വീഡിയോകൾക്കും നിറഞ്ഞ സ്വീകരണം ആണ് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷം നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കിടുന്ന ഇരുവർക്കും ഇന്ന് പിറന്നാൾ ആണ്. പൊതുവേ രസകരമായി സോഷ്യൽ മീഡിയ കുറിപ്പ് എഴുതുന്ന ജിഷിൻ തന്നെയാണ് ഇത്തവണയും പിറന്നാൾ ദിനത്തെ കുറിച്ച് സംസാരിക്കുന്നത്. സരസമായ എഴുത്തിലൂടെയാണ് ജിഷിൻ കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

“രണ്ടു പേരും ജനിച്ചത് ഒരേ മാസം. രണ്ടു പേരുടെയും ജന്മനക്ഷത്രവും ഒന്ന് തന്നെ. ഉത്രം. അതുകൊണ്ട് തന്നെ എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ട് നിൽക്കുന്ന എന്റെ പൊൺജാതിക്ക്.. എന്റെ സരിപാതിക്ക്.. എല്ലാ വിധ ജന്മദിനാശംസകളും”, എന്ന് പറഞ്ഞുകൊണ്ടാണ് വരദക്ക് ഒപ്പമുള്ള വീഡിയോ നടൻ പങ്കിട്ടത്.

Noora T Noora T :