‘കാവാലയ്യാ’ ഗാനത്തിന് ചുവടുവെച്ച് നടൻ ഷൈൻ ടോം ചാക്കോ

‘തേരി മേരി’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ വേദിയിൽ ജയിലറിലെ ‘കാവാലയ്യാ’ എന്ന ഗാനത്തിനു അനുസരിച്ച് ചുവടുവയ്ക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ഷൈനിന്റെ പ്രകടനം കണ്ട് ചിരിയോടെ നിൽക്കുന്ന ശ്രീനാഥ് ഭാസിയേയും വീഡിയോയിൽ കാണാം.

യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടനാണ്
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഹണി റോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തേരി മേരി.

നവാഗതനായ ശ്രീരാജ് എം രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം പി സുകുമാരൻ ഐ എസ് സി ആണ്. നവാഗതയായ ആരതി മിഥുൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോനാണ്.

Noora T Noora T :