‘സുന്ദരി’ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. അടുത്തിടെയാണ് താരം അമ്മയായത്.
നേരത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും അധികം ചിത്രങ്ങളൊന്നും താരം പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിനെ മടിയിൽ എടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി.
‘ഞാൻ ഔദ്യോഗികമായി മഴ ജെ ലാൽ ആയി’ എന്നാണ് ചിത്രത്തിന്റെ ക്യാപ്‌ഷൻ. കുഞ്ഞിന്റെ നൂലുകെട്ട് ദിനത്തിലാണ് താരത്തിന്റെ പോസ്റ്റ്. കൂടുതൽ നൂലുകെട്ട് ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റ്.
കഴിഞ്ഞ ദിവസം ഞങ്ങളുടെ ലോകം എന്ന് പരിചയപ്പെടുത്തി കുഞ്ഞിനൊപ്പം അഞ്‌ജലിയും ഭർത്താവ് ശരത്തും ഒത്തുള്ള നിമിഷങ്ങൾ പങ്കുവെച്ചിരുന്നു. നിരവധിയാളുകളാണ് കുഞ്ഞിനും അമ്മയ്ക്കും ആശംസകളുമായി എത്തിയത്.
സംവിധായകന്‍ ശരത്ത് ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ‘സുന്ദരി’ എന്ന സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു അത്. ഏഷ്യനെറ്റിലെ ‘പളുങ്ക്’ സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്