ഇളം വയലറ്റ് സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ കാവ്യ; കട്ടയ്ക്ക് കൂടെ നിന്ന് ദിലീപും; ചിത്രം വൈറൽ

ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഇളം വയലറ്റ് സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് കാവ്യാ എത്തിയത്. കാവ്യയുടെ സാരി സ്വന്തം ബ്രാൻഡ് ആയ ലക്ഷ്യയുടേതാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേക്കുറിച്ച് പ്രത്യേക പോസ്റ്റുമുണ്ട്.

പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെയാണ് കാവ്യയെ കാണുന്നത്. ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷിയും മഹാലക്ഷ്മിയും ഇല്ല. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്

ദിലീപിനെ വിവാഹം കഴിച്ചതോടെ കാവ്യ സിനിമയില്‍ നിന്ന് അകന്നു നിന്നെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലേക്കുമെല്ലാം ദിലീപിനൊപ്പം എത്താറുണ്ട്. അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ കാവ്യ വീണ്ടും സജീവമായത്. പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയ കാവ്യയെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങൾ കാണാം. ഇൻസ്റ്റഗ്രാമിൽ നടി ഫോളോ ചെയ്യുന്ന പേജും ലക്ഷ്യയുടേതാണ്.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Noora T Noora T :