2021 ലെ ഓണക്കാലത്ത്; ദിലീപിനോട് ചേര്‍ന്ന് നിന്ന് കാവ്യ; ചിത്രം പങ്കിട്ട് താരം

കഴിഞ്ഞ ദിവസമാണ് നടി കാവ്യ മാധവൻ സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നത്. ഇൻസ്റ്റഗ്രാമിൽ താരം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത വിവരം താരത്തിന്റെ ഫാൻസ് പേജുകൾ വഴിയാണ് ആരാധകർ അറിഞ്ഞത്. ഇതുവരെ ഒരു സോഷ്യൽമീഡിയയിലും താരം ആക്ടീവായിരുന്നില്ല.

ദിലീപിനൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ കാവ്യ. ആദ്യ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയാണ് ദിലീപിനൊപ്പമുള്ള ചിത്രവുമായി കാവ്യ എത്തിയത്. സെറ്റ് സാരിയണിഞ്ഞ് ദിലീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. 2021 ലെ ഓണക്കാലത്ത് അനൂപ് ഉപാസന പകര്‍ത്തിയ ഫോട്ടോയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. നാത്തൂനായ റിയ മിഥുന്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.

ചിങ്ങം ഒന്നിനാണ് കാവ്യ ഇൻസ്റ്റാഗ്രാമിലേക്ക് കാവ്യ രംഗപ്രവേശം ചെയ്തത്. കേരളസാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രം പങ്കുവെച്ച് മനോഹരമായൊരു ആശംസയും കാവ്യ കുറിച്ചിരുന്നു. ചിങ്ങ മാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസുകളും പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് താരം കുറിച്ചത്. സ്വന്തം ബൊട്ടീക്കായ ലക്ഷ്യയുടെ സാരിയാണ് കാവ്യ ധരിച്ചിരുന്നത്. താരത്തിന്റെ സഹോദരന്റെ ഭാര്യയും നിരവധി സെലിബ്രിറ്റികളും കാവ്യയുടെ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തി. എന്നാൽ കമന്റ് ബോക്സ് താരം ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. ലക്ഷ്യയുടെ അക്കൗണ്ട് മാത്രമാണ് കാവ്യ ഫോളോ ചെയ്യുന്നത്. മീനാക്ഷിയെയോ ദിലീപിനെയോപോലും കാവ്യ ഫോളോ ചെയ്യുന്നില്ല.

Noora T Noora T :