സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി, മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോയെന്ന് കമന്റ്

പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ലോക പ്രകൃതി സംരക്ഷണ ദിനമായ ഇന്ന് പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം ആരാധകരിൽ സൃഷ്ടിക്കാനാണ് ഹരിതാഭയാർന്ന വള്ളിച്ചെടികൾക്കടുത്ത് നിൽക്കുന്ന ചിത്രം മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റുകൾ. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ട് ‘മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’, ‘ഇതാ ഈ ചുള്ളൻ ദുൽഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ എന്നതരത്തിലാണ് ആരാധകർ കമന്റ് പങ്കുവയ്ക്കുന്നത്.

അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ചിത്രീകരണം കൊച്ചിയിൽ പുരോമഗിക്കുന്നു.

Noora T Noora T :