‘നിങ്ങള്‍ക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങള്‍ക്കൊന്നും ഒന്നും നടക്കുന്നില്ല’ ; ഹണിമൂൺ ചിത്രങ്ങൾക്ക് താഴെ വിമർശനം

അറുപതു വയസ്സുകാരനായ നടൻ ആശിഷ് വിദ്യാർത്ഥി അടുത്തിടെയാണ് രണ്ടാമതും വിവാഹിതനായത്. അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് വധു. ആശിഷിന്റെയും രുപാലിയുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്തോനേഷ്യയിലേക്കാണ് പോയത്. തിങ്കളാഴ്ചയാണ് ഇരുവരും സന്തോഷനിമിഷങ്ങളുടെ ആദ്യ ഫോട്ടോ പങ്കുവച്ചത്. ‘ഒരുമയുടെ മഹത്വത്തില്‍ പ്രകാശിച്ചു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ഇരുവര്‍ക്കും ആശംസകളുമായി ആരാധകര്‍ എത്തുന്നുണ്ടെങ്കിലും ചിത്രത്തിന് താഴെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നിറയുന്നത്. ‘പണമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ പറ്റും’, ‘കാലാ ജാമുന്‍ രസഗുളയെ കണ്ടപോലെയുണ്ട്’, ‘നിങ്ങള്‍ക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങള്‍ക്കൊന്നും ഒന്നും നടക്കുന്നില്ല’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ നിരവധി അശ്ലീല കമന്റുകളും നിറയുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും സിംഗപ്പൂരില്‍ അവധി ആഘോഷിക്കാന്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇപ്പോഴും ആശിഷിന് എതിരെ സൈബര്‍ അറ്റാക്കിന് യാതൊരു കുറവും ഇല്ല.

സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ തെന്നിന്ത്യൻ താരമാണ് ആശിഷ് വിദ്യാർത്ഥി.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം ഏറെ സജീവമാണ് ആശിഷ് വിദ്യാർത്ഥി. സോൾജിയർ, സിദ്ദി, ഹസീന മാൻ ജായേഗി, 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ആശിഷ് അഭിനയിച്ചിട്ടുണ്ട്. പിച്ചേഴ്‌സ് എസ് 2, റാണാ നായിഡു, ട്രയൽ ബൈ ഫയർ തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ നടൻ കൂടിയാണ് ആശിഷ്. 1994ൽ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആശിഷ് ദേശീയ അവാർഡ് കരസ്ഥമാക്കിയത്.

മുൻകാല നടി ശകുന്തള ബറുവയുടെ മകളും നടിയുമായ രാജോഷി ബറുവയെയാണ് താരം നേരത്തെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്

Noora T Noora T :