അമേരിക്കയിലാണെങ്കിലും വിഷു ഗംഭീരമായി ആഘോഷിച്ച് സംവൃത സുനിൽ!

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത സംവൃത സുനിൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോൾ അമേരിക്കയിൽ കുടുംബജീവിതം ആസ്വദിക്കുകയാണ് നടി.

ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് താമസം
അമേരിക്കയിലാണെങ്കിലും ഓണവും വിഷുവുമൊക്കെ ഗംഭീരമായി തന്നെ സംവൃത ആഘോഷിക്കാറുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം കേരളീയ വസ്ത്രമണിഞ്ഞും സദ്യ ഒരുക്കിയുമൊക്കെയാണ് സംവൃതയുടെ ആഘോഷങ്ങൾ. കുടുംബത്തിനൊപ്പം ഇന്നലെ വിഷു ആഘോഷമാക്കിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അനവധി ആരാധകരും ചിത്രങ്ങൾക്കു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, മൂന്നു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

Noora T Noora T :