നാളുകൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ; ആനിയ്ക്കും ഷാജി കൈലാസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുമ ജയറാം

മലയാളികളുടെ ഇഷ്ട നടിയാണ് സുമാ ജയറാം. 2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഒമ്പതു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണ് അടുത്തിടെ സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആൺകുട്ടികൾ ജനിച്ചത്. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സുമ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസിനും ആനിയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുമ ജയറാം ഇപ്പോൾ. ഏറെ നാളുകൾക്കു ശേഷം ഷാജി കൈലാസിനെയും ആനിയേയും നേരിൽ കണ്ട സന്തോഷവും സുമ പങ്കുവയ്ക്കുന്നു.

1988 ല്‍ ‘ഉല്‍സവപിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, വചനം, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈ ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :