എന്നാണ് നിങ്ങളുടെ കല്യാണം? വിജയ് യേശുദാസിനൊപ്പമുള്ള ചിത്രത്തിന് താഴെ കമന്റ്; രഞ്ജിനി ജോസ് നൽകിയ മറുപടി കണ്ടോ?

കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ വിജയ് യേശുദാസിന്റെ പിറന്നാൾ. വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ. ഐ ലവ് യൂ ഫോര്‍ എവര്‍ എന്നായിരുന്നു സുഹൃത്തിന് രഞ്ജിനി പിറന്നാൾ ആശംസ അറിയിച്ചത്

ആശംസകള്‍ മാത്രമല്ല ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ലവ് യൂ എന്ന കമന്റാണ് പലരെയും സംശയത്തിലാഴ്ത്തിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് രഞ്ജിനി ജോസ്. ​ നിങ്ങൾക്ക് കല്യാണം കഴിച്ചാലെന്താണ് എന്ന് ചോദിച്ച കമന്റിന് നിങ്ങളെന്ത് കൊണ്ടാണ് സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിവാഹം കഴിക്കാത്തതെന്നാണ് രഞ്ജിനി ചോദിച്ച മറു ചോദ്യം

സ്നേഹം കൊണ്ട് പറഞ്ഞതാണ് ചേച്ചി എന്ന ഇയാൾ മറുപടി നൽകിയപ്പോൾ ഇത് സ്നേഹമല്ല അപമാനിക്കലാണെന്ന് ര‍ഞ്ജിനി വ്യക്തമാക്കി. സമാനമായി മറ്റൊരു കമന്റും വന്നു. എന്നാണ് കല്യാണം എന്നായിരുന്നു ചോദ്യം ഈ കമന്റിനോടും ഇതേരീതിയിൽ താരം പ്രതികരിച്ചു. കമന്റിട്ടയാൾ ഒടുവിൽ മാപ്പ് പറഞ്ഞു. വാക്ക് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം, എന്റെ വീട്ടിലും അമ്മയും പെങ്ങളും ഉണ്ട് ചേച്ചി എന്നായിരുന്നു ക്ഷമാപണം. എങ്കിൽ അമ്മയും പെങ്ങളുമുള്ളത് പോലെ പെരുമാറൂ എന്നും കാരണം ഞങ്ങൾക്കും ജീവിതവും മൂല്യവുമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. ‌‌‌‌

രഞ്ജിനി ജോസും വിജയ് യേശുദാസും വിവാഹ മോചിതരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന തരത്തിൽ കമന്റുകൾ വന്നത്. എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനീയറുമായ റാം നായരായിരുന്നു രഞ്ജിനിയുടെ ഭർത്താവ്. ഇരുവരും 2018 ൽ വേർപിരിഞ്ഞു. വേർപിരിഞ്ഞെങ്കിലും തങ്ങൾക്ക് പരസ്പര ശത്രുതയില്ലെന്നും സൗഹൃദത്തോടെയാണ് പോവുന്നതെന്നും രഞ്ജിനി ജോസ് വ്യക്തമാക്കി.

ദർശന എന്നാണ് വിജയ് യേശുദാസിന്റെ മുൻ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഇരുവരും. വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചെന്നും കുറച്ചൊക്കെ അത് തന്നെ ബാധിച്ചെന്നും വിജയ് യേശുദാസ് മുമ്പ് പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. വിവാഹ മോചനം കുടുംബത്തെ വിഷമിപ്പിച്ചിരുന്നെന്നും വിജയ് യേശുദാസ് അന്ന് പറഞ്ഞു.

Noora T Noora T :