പത്താനിലെ ഗാനത്തിനു ചുവട് വച്ച് നടൻ ബിജു കുട്ടനും മകളും. ബിജു കുട്ടനാണ് തന്റെ ഇൻസ്റ്റാഗ്രം പേജിലും ഫെയ്സ്ബുക്കിലും വീഡിയോ പങ്കുവച്ചിരിക്കുന്നത്. മകൾക്കൊപ്പം പുതിയ റീൽ എന്നാണ് ഇതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അച്ഛനും മകളും പൊളിച്ചടുക്കി എന്നാണ് വിഡിയോയുടെ കമന്റുകളിൽ വന്നിരിക്കുന്നത്. നാട്ടു നാട്ടു കൂടെ ട്രൈ ചെയ്യൂ എന്നാണ് മറ്റൊരു കമന്റ്. അജു വർഗീസ്, അവതാരകനായ മിഥുൻ രമേശ് തുടങ്ങിയവരും അച്ഛനെയും മോളെയും പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്.
അഞ്ചു വർഷങ്ങൾക്കു ശേഷം കിങ്ങ് ഖാൻ ബിഗ് സ്ക്രീനിലെത്തിയ ചിത്രമാണ് ‘പഠാൻ.’ 1000 കോടി എന്ന സ്വപ്നം 27 ദിവസം കൊണ്ടാണ് ‘പഠാൻ’ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സിനിമകളിൽ 1000 കോടി കളക്റ്റ് ചെയ്ത് അഞ്ചാമത്തെ ചിത്രമാണിത്. ജോൺ എബ്രഹാം, സൽമാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.
ഒരുപാട് പ്രതിഷേധങ്ങളും വിവാദങ്ങളും നേരിട്ടതിനു ശേഷമാണ് ‘പഠാൻ’ ഈ ഹിറ്റ് സ്വന്തമാക്കിയത്. ജനുവരി 25ന് റീലിസിനെത്തിയ ചിത്രം മാർച്ച് 22 മുതൽ ചിത്രം ഒടിടിയിൽ കാണാനാകും. ആമസോൺ പ്രൈം ആണ് പഠാന്റെ സ്ട്രീമിങ്ങ് അവകാശം നേടിയത്.