സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് പൂര്‍ണിമ- ഇന്ദ്രജിത്ത് താര ദമ്പതികളുടെ മൂത്ത മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന് തുടങ്ങിയ ചിത്രങ്ങളില്‍ പിന്നണി ആലപിച്ചിട്ടുണ്ട് പ്രാര്‍ത്ഥന.
ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് പ്രാർത്ഥന ഇപ്പോൾ. ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രാർത്ഥന പങ്കുവച്ച മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“നീ ഞെട്ടിച്ചു കളഞ്ഞു. ഞാനിതിഷ്ടപ്പെടുന്നു,” എന്നാണ് ചിത്രങ്ങൾക്ക് താഴെ അമ്മ പൂർണിമ ഇന്ദ്രജിത്ത് കമന്റ് ചെയ്യുന്നത്.
മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.