ഡാന്‍സ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ജാന്‍വി കപൂറിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കി മറിയ്ക്കുന്നു. ഷാരൂഖ് ഖാനും കരീന കപൂറും ഒരുമിച്ച അശോകയിലെ സന് സനന എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് ജാന്‍വി ചുവടുവെച്ചത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ജാന്‍വി മനോഹരമായ ചുവടുകളിലൂടെ ആരാധകരുടെ മനം കവരുകയാണ്.

അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നര്‍ത്തകിയാണെന്ന് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നു. നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാന്‍വി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാന്‍വിയ്ക്ക് നന്നായി വഴങ്ങും.പുതിയ ചിത്രമായ ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണത്തിലാണ് ജാന്‍വി ഇപ്പോള്‍. സിദ്ധാര്‍ത്ഥ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദോസ്താന 2 ആണ് മറ്റൊരു ചിത്രം. ഗുഞ്ജന്‍ സക്സേനയാണ് ജാന്‍വിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.