അമൃതയ്ക്ക് ഒപ്പം ചേർന്ന് നിന്ന് ഗോപി സുന്ദർ, അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂയെന്ന് കമന്റ്, അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണ് ഗോപി സുന്ദർ നൽകിയ മറുപടി കണ്ടോ? കമന്റ് ബോക്സ് നിറയുന്നു

ഭാര്യ പ്രിയയുമായി നിയമപരമായി വേര്‍പിരിയാതെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. 8 വര്‍ഷത്തിന് ശേഷമായാണ് ഇരുവരും ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞത്. ലിവിങ് റിലേഷന്‍ പരസ്യമാക്കി 3 വര്‍ഷത്തിനിപ്പുറം ഇരുവരും പിരിയുകയായിരുന്നു. അഭയയുമായി പിരിഞ്ഞതിന് ശേഷമായാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി ഒന്നിച്ചത്.

അമൃതയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദർ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ എത്തിയത്. ഫോട്ടോയ്ക്ക് താഴെയായി മക്കളെക്കുറിച്ച് ചോദിച്ചവര്‍ക്ക് ഗോപി സുന്ദര്‍ ചുട്ട മറുപടിയാണ് നൽകിയത്

അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. എന്റെ മകന്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവന്‍ സുഖമായി ഇരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടിയേകിയത്.

ആദ്യം വന്ന കമന്റിന് മറുപടി ലഭിച്ചതിന് ശേഷവും അതേ അക്കൗണ്ടില്‍ നിന്ന് വീണ്ടും ചോദ്യം വന്നിരുന്നു. കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങള്‍ അഭിമുഖത്തില്‍ പറയുന്നത് കേട്ടു. നിങ്ങള്‍ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ചു. അവരെ കാണാനോ അവരുടെ കൂടെ ഇരിക്കാനോ നിങ്ങള്‍ക്ക് തോന്നുന്നില്ലേ, അവര്‍ക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും. അവര്‍ നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ അവരുടെ വേദന മനസിലാക്കുന്നുണ്ടോയെന്നായിരുന്നു പിന്നീട് വന്ന ചോദ്യം. അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു ഈ ചോദ്യത്തിന് ഗോപി സുന്ദര്‍ മറുപടി കൊടുത്തത്.

ഞങ്ങള്‍ക്ക് അമ്മയാണ് എല്ലാം. ഒരു കുറവുമില്ലാതെ അമ്മ ഞങ്ങളെ നോക്കുന്നുണ്ട്. അച്ഛന്റെ മോശം സ്വഭാവങ്ങള്‍ ഒരിക്കലും ഞങ്ങളെ ബാധിക്കില്ല. അച്ഛനെപ്പോലെയാവാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും മാധവ് ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മകന്‍ വ്യക്തമാക്കിയിരുന്നു. കാറോടിക്കാന്‍ ഏറെ ഇഷ്ടമുള്ള എന്നെ കാറോടിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണ്. അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന നല്ല അനുഭവം ഇത് മാത്രമാണെന്നും ഗോപി സുന്ദറിന്റെ മകന്‍ മുന്‍പ് പറഞ്ഞിരുന്നു.

Noora T Noora T :