ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ.. അതെവിടെ? കമന്റിന് അഭയ നൽകിയ മറുപടി കണ്ടോ? സ്വന്തം കാര്യം അന്വേഷിച്ചാൽ പോരെ..പോയി ജീവിക്ക് കട്ട സപ്പോർട്ടുമായി ആരാധകർ, വീണ്ടും വൈറൽ

വ്യത്യസ്ത ശബ്ദത്തിലൂടെ പാട്ടുകൾ പാടി മലയാളികളെ പിടിച്ചിരുത്തിയ താരം ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങിലും സജീവമാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. ഒരിക്കൽ നോ കമന്‍സ് എന്നായിരുന്നു അഭയയുടെ പ്രതികരണം

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാർത്ത അഭയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒരുപാട് വേദനയോടെയാണ് അഭയയുടെ ആ പോസ്റ്റ് വന്നത്. എന്നാൽ ഇതിന് മുൻപ് നായക്കുട്ടിയോടൊപ്പം അഭയയുടെ ചിത്രത്തിന് കീഴിൽ വന്ന ഒരു കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഒരു നീണ്ട അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. നായക്കുട്ടിയോടൊപ്പം കിടക്കുന്ന ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിൽ വന്നിരിക്കുന്ന ഒരു കമന്റാണ് ചർച്ചയാകുന്നത്. “ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ.. ആ പട്ടി എവിടെ?” ഇതായിരുന്നു ആ കമന്റ്. “കഷ്‌ടം” എന്ന മറുപടിയാണ് അഭയ ഈ കമന്റിന് താഴെ നൽകിയത്. പിന്നാലെ നിരവധി പേരാണ് അഭയയ്ക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്.

“സ്വന്തം കാര്യം അന്വേഷിച്ചാൽ പോരെ”, “ചേട്ടനും ആ പട്ടിയും പ്രണയത്തിലാണോ”,ചേട്ടൻ ആണല്ലേ ആ തെരുവ് പട്ടി.. അല്ലെങ്കിലും തെരുവ് പട്ടികൾക്ക് കണ്ടവന്റെ പറമ്പിൽ വന്ന് മേഞ്ഞിട്ട് പോകുന്ന പരിപാടി ഉണ്ട്.. ചിലർക്ക് അത് കണ്ടവരുടെ കമന്റ് സെക്ഷനിൽ ആണെന്ന് മാത്രം”, “പോയി ജീവിക്ക്” തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്‌ത വ്യക്തിക്കെതിരെ എത്തിയത്. അഭയയോടുള്ള ആരാധകരുടെ സ്നേഹം വ്യക്തമാക്കുന്നതാണ് ഈ കമന്റുകൾ. നായക്കുട്ടിയോടൊപ്പമുള്ള ചിത്രങ്ങൾക്ക് താഴെ ഏറ്റവും നന്മയുള്ള ആളുടെയൊപ്പമാണ് ഇപ്പോഴുള്ളത് എന്ന കമന്റുകളും ആരാധകർ നൽകിയിട്ടുണ്ട്. ഗോപി സുന്ദറിനെതിരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കമന്റുകൾ.

Noora T Noora T :