നയൻ മാം എന്ന വിളിയിലൂടെ തുടക്കം… പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ…പിന്നീട് എന്റെ ബേബി…ഇപ്പോൾ എന്റെ ഭാര്യ; പ്രിയതമയുടെ ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ വൈറലാവുന്നത്. ഇപ്പോഴിതാ വിവാഹവസ്ത്രത്തിലുള്ള നയൻതാരയുടെ ചിത്രം പങ്കുവെച്ച് വിഘ്നേശ് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ…പിന്നീട് എന്റെ ബേബി…അതിൽ നിന്നും എന്റെ ജീവനും കൺമണിയും…ഇപ്പോൾ എന്റെ ഭാര്യ.’യെന്നാണ് വിഘ്നേശ് കുറിച്ചത്

ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങൾ. ജെയ്ഡ് ബൈ മോണിക്ക ആൻഡ് കരീഷ്മയുടേതാണ് ആ രാജകീയമായ വിവാഹ വസ്ത്രങ്ങൾ.വിവാഹ പന്തലിൽ അടിമുടി തമിഴ് പയ്യനായിട്ടാണ് വിഘ്നേശ് ശിവൻ എത്തിയത്.

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, സൂര്യ, ദിലീപ്, ആര്യ, കാർത്തി തുടങ്ങിയവർ പങ്കെടുക്കുത്തു

അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കി. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്..

Noora T Noora T :