വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ…ഉണ്ണിയപ്പം തേൻ മുട്ടായി ഫലൂഡ രുചിച്ച് അമൃതയും ഗോപി സുന്ദറും… വീഡിയോ പങ്കുവെച്ച് ഷെഫ് പിള്ള

സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷിന്റെയും പുതിയ വീഡിയോ വൈറൽ
പ്രശസ്തനായ ഷെഫ് സുരേഷ് പിള്ളയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോപി തന്നെ ഈണമിട്ട വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ…എന്ന പാട്ട് പശ്ചാത്തലമാക്കിയുള്ളതാണ് വീഡിയോ.

ഷെഫ് പിള്ള കൊച്ചിയിൽ ലെ മെറിഡിയനിൽ ആരംഭിച്ച കേരളത്തിലെ തന്‍റെ ആദ്യത്തെ റെസ്റ്ററന്‍റിലെത്തിയ ഇരുവരും താനുണ്ടാക്കിയ സ്പെഷൽ വിഭവമായ ഉണ്ണിയപ്പം തേൻ മുട്ടായി ഫലൂഡ രുചിക്കുന്ന വീഡിയോയാണ് ഷെഫ് പിള്ള പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്

ഗായിക അമൃത സുരേഷിനെ മാറോട് ചേര്‍ത്ത് നിര്‍ത്തി എടുത്ത ചിത്രത്തോടൊപ്പം ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരുന്നത്. ഇതോടെ ഗോപിയും അമൃതയും തമ്മിൽ അടുപ്പത്തിലാണോ എന്ന രീതിയിൽ ചർച്ചകൾ സോഷ്യൽമീഡിയയിൽ തുടങ്ങുകയായി.

അതിന് പിന്നാലെ അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകള്‍ അറിയിച്ച് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെ ഇരുവരുടേയും ഏതാനും ചിത്രങ്ങളും ഗുരുവായൂരിൽ നിന്നുള്ള ഒരു വീഡിയോയും സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെയ്ക്കുകയായിരുന്നു.

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

Noora T Noora T :