ഈ സിനിമയ്ക്കായി മകൻ അവന്റെ ജീവിതം തന്നെ സമർപ്പിച്ചു; മകന്റെ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ കണ്ണുനിറഞ്ഞ് നടി ഭാഗ്യശ്രീ

മകന്റെ സിനിമയുടെ ട്രെയിലറിൽ ലോഞ്ചിൽ വികാരാധീനയായി ബോളിവുഡ് നടി ഭാഗ്യശ്രീ. ഭാഗ്യശ്രീയുടെ മകനും നടനുമായ അഭിമന്യു ദസ്സാനി നായകനാകുന്ന നികമ്മയുടെ ട്രെയിലറാണ് റിലീസ് ചെയ്തത്. ഈ സിനിമയ്ക്കായി മകൻ അവന്റെ ജീവിതം തന്നെ സമർപ്പിച്ചിരുന്നുവെന്നും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം തിയറ്റർ റിലീസിനെത്തുന്നതെന്നും ഭാഗ്യശ്രീ പറഞ്ഞു.

സബ്ബിർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. ശിൽപ ഷെട്ടി, അഭിമന്യു സിങ്, സാമിർ സോണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

മീനാക്ഷി സുന്ദരേശ്വർ എന്ന ചിത്രത്തിനു ശേഷം അഭിമന്യു അഭിനയിക്കുന്ന ചിത്രമാണ് നികമ്മ. സോണി പിക്ചേർസ് ആണ് നിർമാണം. ചിത്രം ജൂൺ 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

സൽമാൻ ഖാൻ ചിത്രം മേനേ പ്യാർ കിയായിലൂടെ നായികയായി എത്തിയ താരമാണ് ഭാഗ്യശ്രീ. ഹിന്ദിക്കു പുറമെ കന്നഡ, തെലുങ്ക് ഭാഷകളിലും ഭാഗ്യശ്രീ വിജയനായികയായിരുന്നു.

ഹിമാലയ ദസ്സാനിയാണ് ഭാഗ്യശ്രീയുടെ ഭർത്താവ്. അഭിമന്യു ദസ്സാനി, അവന്തിക ദസ്സാനി എന്നിവരാണ് മക്കൾ.

Noora T Noora T :