താരരാജാക്കന്മാരെ അനുകരിച്ച് നില ബേബി; വീഡിയോ പങ്കുവെച്ച് പേളി

സോഷ്യൽ മീഡിയയിലെ താരമാണ് നില. പേളി പങ്കുവെക്കുന്ന മകളുടെ ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ അനുകരിക്കുന്ന നിലയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

‘ഞങ്ങളുടെ രാവിലത്തെ എന്റെർറ്റൈന്മെന്റ്സ്’ എന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചത്.

പേളി നിലയോട് ഓരോരുത്തരുടെ പേരു പറയുമ്പോൾ അതിനനുസരിച്ചുള്ള ആക്ഷനുകൾ കാണിച്ചാണ് നില ഓരോരുത്തരെയും അനുകരിക്കുന്നത്. മോഹൻലാൽ എന്ന് പറയുമ്പോൾ തലചരിക്കുകയും മമ്മൂട്ടി എന്ന് പറയുമ്പോൾ കൈപ്പത്തി വിടർത്തി മുന്നോട്ട് കാണിക്കുകയും സുരേഷ് ഗോപി എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ നേരെ മുന്നിലേക്ക് നീട്ടുന്നതും കാണാം. സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ എന്ന ആക്ഷൻ ശരിയാക്കാൻ പേളി പറഞ്ഞുകൊടുക്കുമ്പോൾ നില ഒരു ക്യൂട്ട് ചിരി നൽകുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപിലെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങൾ പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നു.മൂന്നാം വിവാഹവാർഷികം ആഘോഷിക്കാൻ മാലിദ്വീപാണ് പേളിയും ശ്രീനിഷും തിരഞ്ഞെടുത്തത്.

“ഞങ്ങൾക്ക് മൂന്നാം വിവാഹ വാർഷിക ആശംസകൾ! 3 വർഷത്തെ സന്തോഷം, സ്നേഹം, മനസ്സിലാക്കൽ, പഠിച്ചെടുക്കൽ, ബഹുമാനം, വളർച്ച, കൂട്ടുകൂടൽ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ. ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്. നില എന്നത്തേക്കാളും ഞങ്ങളെ ചേർത്തുനിർത്തുന്ന ‘പശ ‘ആയതിനാൽ, അവളും ഞങ്ങളോടൊപ്പം വന്ന് പാർട്ടി നടത്താൻ തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ ബ്ലസിംഗ് ഫാക്ടറിയായ പേളിഷ് കുടുംബത്തിന് ഒരായിരം നന്ദി,” പേളി കുറിച്ചു.

Noora T Noora T :