സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തി കാവ്യയും കുടുംബവും; തല മൊട്ടയടിച്ച് മഹാലക്ഷ്മി; വീഡിയോ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. താരകുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും മകൾ മഹാലക്ഷ്മിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കാവ്യയും മഹാലക്ഷ്മിയും കാവ്യയുടെ അച്ഛനും അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രധാന ആകര്‍ഷണം മഹാലക്ഷ്മി തന്നെയാണ്. മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ചാണ് മഹാലക്ഷ്മിയെ കാണാനാകുന്നത്. കാവ്യ മകള്‍ക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്. അടുത്തിടെയാണ് മഹാലക്ഷ്മിയെ സ്നേഹത്തോടെ മലയാളികൾ മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങിയത്.

Noora T Noora T :