മാജിക് തീമിലുള്ള പിറന്നാൾ ഡെക്കറേഷൻസ്; കേക്കിനുള്ളിൽ ഒളിപ്പിച്ച സർപ്രൈസ്; മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് പിറന്നാളാശംസകൾ നേർന്ന് എത്തിയത്.

കാർട്ടൂണുകൾ ഏറെയിഷ്ടമുള്ള മകൾക്കായി മാജിക് തീമിലുള്ള പിറന്നാൾ ഡെക്കറേഷൻസാണ് ദുൽഖറും അമാലും ഒരുക്കിയത്. റെയിൻബോ നിറങ്ങളും മാജിക് തീമുമൊക്കെയായി വളരെ കളർഫുളായ രീതിയിലാണ് കുഞ്ഞു മറിയത്തിനുള്ള കേക്കും അമാലും ദുൽഖറും ഒരുക്കിയത്. മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ പിറന്നാൾ കേക്കുകൾ ഒരുക്കിയത്. മുൻപും ദുൽഖറിന്റെ കുടുംബത്തിലെ വിവിധ ആഘോഷങ്ങൾക്ക് ഷസ്നീൻ കേക്ക് ഒരുക്കിയിട്ടുണ്ട്.

മമ്മൂട്ടിയ്ക്കായി ഷസ്നീൻ അലിയുടെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്‌സ് ഒരുക്കിയ ഫ്രൂട്ട് കേക്കും മുൻപ് ശ്രദ്ധ നേടിയിരുന്നു. സുറുമിയുടെ ആഗ്രഹപ്രകാരമായിരുന്നു സൺഡ്രോപ് പഴങ്ങൾ കൂടി ഉൾപ്പെടുത്തിയ ആ കേക്ക് നിർമിച്ചത്. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്‌തിരിക്കുന്നത്. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കില്‍ ഉണ്ടായിരുന്നു. ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ ഏറെ താൽപ്പര്യമുള്ള മമ്മൂട്ടിയുടെ ഇഷ്ടം കൂടെ കേക്ക് ഡിസൈനിലേക്ക് കൊണ്ടുവരാനാണ് സുറുമി ആഗ്രഹിച്ചത്.

മറിയത്തിന് പിറന്നാള്‍ സ്നേഹമറിയിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകരുടെ മനം കവര്‍ന്നിരുന്നു. “എന്റെ മാലഖയ്ക്കിന്ന് അഞ്ച് വയസ്”, എന്ന കുറിപ്പോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ദുല്‍ഖറും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു

Noora T Noora T :