മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ? ചിത്രം വൈറൽ

അച്ഛനൊപ്പമുള്ള മലയാളികളുടെ പ്രിയ താരത്തിന് റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വസുന്ധരയുടെ ഒരു കുട്ടിക്കാലചിത്രമാണ് ആരാധകർ ഏറ്റെടുത്തത്

രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രമാണ് മലയാളത്തിൽ വസുന്ധരയെ ശ്രദ്ധേയയാക്കിയത്. വജ്രത്തിൽ മമ്മൂട്ടിയുടെ നായികയായും വസുന്ധര അഭിനയിച്ചു.

ഗായികയായാണ് വസുന്ധര ദാസ് സിനിമയിലെത്തുന്നത്. പിന്നീട്, കമൽഹാസന്റെ ഹേ റാമിലൂടെയാണ് അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. ഹിന്ദി, കന്നട, മലയാളം, തമിഴ് സിനിമകളിലായി 15ൽ താഴെ ചിത്രങ്ങളിലെ വസുന്ധര അഭിനയിച്ചുള്ളൂ. 15വ വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് വസുന്ധര.

ഗായിക എന്ന രീതിയിലും തന്റെ കയ്യൊപ്പു ചാർത്താൻ വസുന്ധരയ്ക്ക് കഴിഞ്ഞു. മുതൽവൻ എന്ന ചിത്രത്തിൽ എആർ റഹ്മാന്റെ സംഗീതത്തിലൊരുങ്ങിയ വസുന്ധര പാടിയ ‘ഷക്കലക്ക ബേബി’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു.

അഭിനേത്രി, ഗായിക എന്നതിനപ്പുറം മ്യൂസിക് കമ്പോസർ, സ്പീക്കർ, ഗാനരചയിതാവ്, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിലും വസുന്ധര അറിയപ്പെടുന്നു.

Noora T Noora T :