‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’; ഞെട്ടിച്ച് ഗായിക അഭയ ഹിരൺ‍മയി

ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് ആക്രമണമാണ് നടക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് നടിയ്ക്ക് സൈബർ ആക്രമണം രൂക്ഷമായത്. ഇതിന് പിന്നാലെ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ റിമയ്ക്ക് പിന്തുണയുമായി ഗായിക അഭയ ഹിരൺ‍മയി.

മിനി സ്കർട്ട് ധരിച്ചുള്ള മിറർ സെൽഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാർഢ്യം അറിയിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ചിത്രത്തിനൊപ്പം അഭയ ഹിരണ്‍മയി കുറിച്ചു.

റിമയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. മിനി സ്‌കര്‍ട്ട് ധരിച്ച് സുഹൃത്തിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതിഷേധം.

രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് റിമയ്ക്ക് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം നേരിട്ടത്. മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ അധിക്ഷേപം തുടങ്ങിയത്.

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ സദാചാര കമന്റുകളാണ് ഏറെയും. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ വിമര്‍ശനം നേരിടുന്നത്.

Noora T Noora T :