108 കിലോയില്‍ നിന്നും 87 കിലോയിലേക്ക്… അരുണ്‍ ഗോപിയുടെ ചിത്രം വൈറൽ

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനാണ് സംവിധായകനാണ് അരുണ്‍ ഗോപി. ഇപ്പോളിതാ 108 കിലോയില്‍ നിന്നും 87 കിലോയാക്കി ശരീരഭാരം കുറച്ചിരിക്കുകയാണ്. 21 കിലോയോളം കുറയ്ക്കാന്‍ സഹായിച്ച ജിം ട്രെയ്‌നര്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി പറഞ്ഞുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുന്നത്.

“ഭൂലോക മടിയന്‍ ആയ എന്റെ 21 കിലോ കുറപ്പിച്ചു തന്ന ആശാന്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി. ആശാനേ ആശാന്‍ ആണ് ആശാനെ ആശാന്‍” എന്നാണ് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.

Noora T Noora T :