കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീടെന്ന് പ്രണവ് മോഹൻലാൽ…തിരിച്ച് വീട്ടിലേക്ക് വരാനുള്ള പ്ലാന്‍ ആയല്ലേയെന്ന് സോഷ്യൽ മീഡിയ

അച്ഛന്‍ മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വീടിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് പ്രണവ് മോഹൻലാൽ. ‘കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്’ എന്നായിരുന്നു പ്രണവിന്റെ പോസ്റ്റ്. പോസ്റ്റിന് രസകരമായ കമന്റുകളാണ് ആരാധകർ നൽകിയത്.

കറങ്ങി നടന്ന് അവസാനം അപ്പുവേട്ടന്‍ വീടെത്തിയല്ലേ, തിരിച്ച് വീട്ടിലേക്ക് വരാനുള്ള പ്ലാന്‍ ആയല്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.

കുട്ടിയായ പ്രണവിനെ മോഹന്‍ലാല്‍ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് പ്രണവ് അന്ന് പങ്കുവെച്ചിരിക്കുന്നത്.. രാജാവും രാജകുമാരനും എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റ്. മോഹന്‍ലാലും ഈ ചിത്രത്തോട് പ്രതികരിച്ചിരുന്നു.

പ്രണവ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഹൃദയം റിലീസിന് പിന്നാലെ ഹിമാലയന്‍ യാത്രക്ക് പോയ പ്രണവ് അവിടെ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ഇതെല്ലാം വലിയ സ്വീകാര്യതയാണ് നേടിയത്.

Noora T Noora T :