ആംസ്റ്റർഡാം യാത്രയിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ, അപ്പുവേട്ടൻ സ്വന്തം ഫോട്ടോ ഇടാൻ തുടങ്ങിയല്ലോയെന്ന് ആരാധകർ

പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമ്മിച്ച ചിത്രം കൂടിയാണ് ‘ഹൃദയം’.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ്. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ജീവിത ശൈലി പിന്തുടരുന്ന ആളാണ്. നടന്റെ യാത്രകളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ പ്രണവ് പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആംസ്റ്റർഡാം യാത്രയിൽ നിന്നുള്ള ചിത്രമാണ് പ്രണവ് ഷെയർ ചെയ്യുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായ് രം​ഗത്തെത്തിയത്. അപ്പുവേട്ടൻ സ്വന്തം ഫോട്ടോ ഇടാൻ തുടങ്ങിയല്ലോ എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച പ്രണവിന്റെ പുതിയ ചിത്രം ഹൃദയം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. ‘ദര്‍ശന’യെന്ന ഗാനം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഹിറ്റുകളില്‍ ഒന്നായി മാറി. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ.

Noora T Noora T :