ഹൃദയം ഹിറ്റാകുന്നു… പ്രണവ് യാത്രയിൽ തന്നെ! പടം വേറെ ലെവല്‍ ആയി.. വല്ലോം അറിയുന്നുണ്ടോയെന്ന് സോഷ്യൽ മീഡിയ

ഹൃദയം സിനിമ തിയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിൽ അഭിനയിച്ച പുതുമുഖ നടൻമാർ അടക്കം നിരവധി പേർ അഭിമുഖം നല്കിയപ്പോഴും പ്രണവിനെയായിരുന്നു ആരാധകർ തിരഞ്ഞത്.

കഴിഞ്ഞ ദിവസം സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് ഹൃദയം ടീം ലൈവില്‍ വന്നപ്പോള്‍ ഒപ്പം പ്രണവ് ഇല്ലായിരുന്നു.

പ്രണവ് എവിടെ എന്ന അജു വര്‍ഗീസിന്റെ ചോദ്യത്തിന് ‘അവനോടു ഞാന്‍ പറഞ്ഞതാ ലൈവില്‍ വരണേ എന്ന്…. വിജയവാടയിലെ ചായക്കടയില്‍ റേഞ്ച് ഇല്ലന്ന്’ എന്ന വിനീത് ശ്രീനിവാസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ ഹിമാചല്‍ പ്രദേശിലാണ് പ്രണവ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ ഹൃദയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഹിമാചല്‍ യാത്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ പ്രണവ് പങ്കുവച്ചിരിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ വളരെ പ്രധാനപ്പെട്ട സഞ്ചാരകേന്ദ്രമായ സ്പിറ്റി താഴ്‌വരയിലാണ് താരം. ‘റിയല്‍ ലൈഫ് ചാര്‍ളി’,’പടം വേറെ ലെവല്‍ ആയി.. വല്ലോം അറിയുന്നുണ്ടോ?’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ രസകരമായ കമന്റുകള്‍.

നേരത്തെ ആദി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താരപുത്രന്‍, സിനിമ എന്നിവയേക്കാളേറെ പ്രണവിന്റെ ലളിത ജീവിതമായിരുന്നു ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നത്.

അതേസമയം ഹൃദയം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 18നാണ് ഡിജിറ്റല്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിത ഘട്ടമാണ് ചിത്രം പറയുന്നത്. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായത്.

Noora T Noora T :