പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ബ്രോ ഡാഡി’യെ കുറിച്ച് സംവിധായകന് ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. സിനിമ കണ്ട ശേഷം ഒമർ ലുലുവിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നത്. ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തതിന് പൃഥ്വിരാജിനോട് നന്ദിയുണ്ടെന്നും ഇല്ലെങ്കിൽ താൻ മാത്രം ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നും ഒമർ പറയുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി ‘ബ്രോ ഡാഡി’യെ സാദൃശ്യപ്പെടുത്തി ചിലർ രംഗത്തുവന്നിരുന്നു. കഥയിലെ ചില സാമ്യത ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ എത്തിയത്.
‘‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ നാടോടിക്കാറ്റിലെ ദാസന്റേയും ജയന്റേയും ചിത്രം പങ്കിട്ട് ഒമർ കുറിച്ചു.
ബ്രോ ഡാഡിയിലെ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അച്ഛന്-മകന് സീനുകള്‍ കൈയ്യടി നേടുന്നതിനിടയിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.
