കത്തിപ്പടരുന്ന ചർച്ചകൾക്ക് ഒരിടവേള, പ്രിയതമന്റെ ചിത്രം കാണാൻ കാവ്യ ഓടിയെത്തി! വീഡിയോ വൈറൽ! ആ വാക്കുകൾ ശ്രദ്ധ നേടുന്നു

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ‘കേശു ഈ വീടിന്റെ നാഥൻ; ഒ ടി ടി യിൽ എത്തിയിരിക്കുകയാണ്. 67കാരനായ കേശുവായി ദിലീപ് എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഉവർവശിയായിരുന്നു. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീംസംഘടിപ്പിച്ചിരുന്നു. ദിലീപ്, കാവ്യ മാധവൻ, സത്യൻ അന്തിക്കാട്, അനു സിത്താര, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ബെന്നി പി. നായരമ്പലം, അനൂപ് സത്യൻ, നാദിർഷ തുടങ്ങി നിരവധിപേർ പ്രിവ്യുവിന് എത്തിയിരുന്നു.

ഈ അവസരത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞവാക്കുകൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

‘വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെർഫോമൻസാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഈ സിനിമയിൽ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം.’, എന്നായിരുന്നു പ്രിവ്യു കണ്ടിറങ്ങിയ സത്യൻ അന്തിക്കാട് പറഞ്ഞത്.

അതേസമയം ചിത്രത്തിന് മികച്ച പ്രതികരണം നേടുകയാണ്. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 67കാരനായ കേശുവേട്ടനായി ദിലീപ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. നടി ഉർവശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത്. ഇരുജോടികളുടെയും കെമിസ്ട്രിയും ചിത്രത്തിന്റെ ആകർഷണമാണ്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി, കോട്ടയം നസീർ,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി,അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാൾ,അർജുൻ ശങ്കര്‍,ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി,മാസ്റ്റര്‍ ഹാസില്‍,മാസ്റ്റര്‍സുഹറാന്‍,ഉർവ്വശി,അനുശ്രീ,വെെഷ്ണവി,സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര, നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

നടി ആക്രമിക്കപ്പെട്ട കേസും അതിനെ തുടർന്ന് ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുമാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ച വിഷയം. ഈ ഒരു അവസരത്തിലാണ് ദിലീപിന്റെ ചിത്രം റിലീസ് ചെയ്തത് എന്നൊരു മറ്റൊരു ശ്രദ്ധേയമായ കാര്യം.

Noora T Noora T :