മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ അമ്പിളുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് വാര്‍ത്തകളില്‍ ഇടം നേടാനുള്ള കാരണം.
വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുകയാണ് താരം. അഭിനയത്തിനൊപ്പം തന്‌റെ നൃത്ത വിദ്യാലയവും അമ്പിളി മുന്നോട്ടുകൊണ്ടുപോയിരുന്നു. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിച്ചത്
ഹിറ്റ്‌ലർ സിനിമയിലെ കിതച്ചെത്തും കാറ്റേ,,,കൊതിച്ചിപ്പൂം കാറ്റേ എന്ന ഗാനത്തിനാണ് മധുരം ശോഭനം ഷോയിൽ അമ്പിളി ദേവി നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അമ്പിളിയുടെ ഒരു ചിത്രത്തിന് നേരെ വിമർശനം നടന്നിരിക്കുകയാണ്. വിമർശനത്തിന് തക്ക മറുപടി അമ്പിളിയും നടിയുടെ ആരാധകരും നൽകിയതോടെ കമന്റും ഡിലീറ്റ് ചെയ്തിരിക്കുകയാണ്
‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു സദാചാര ചുവയോടെ ഒരാൾ കമന്റ് നൽകിയത്. എന്നാൽ അതോടെ ഒരുപറ്റം ആരാധകർ തന്നെ ഇയാൾക്ക് പൊങ്കാലയിട്ടുകൊണ്ട് രംഗത്ത് എത്തി. ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാൻ ആർക്കും അവകാശമില്ല’, എന്നും ആരാധകർ കമന്റുകൾ പങ്കിട്ടു.
വിമർശനത്തിന് തക്ക മറുപടി അമ്പിളിയും നൽകുകയുണ്ടായി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നാണ് അമ്പിളി നൽകിയ മറുപടി. എന്തുതന്നെ ആയാലും അമ്പിളിയുടെ കലക്കൻ മറുപടിയും ആരാധകരുടെ പൊങ്കാല കൂടി ആയതോടെ കമന്റും മുക്കി വിമർശകൻ തടി തപ്പി.
മനോഹരം. പ്രതിസന്ധികളിൽ പതറാതെ വീണ്ടും മുന്നോട്ടു പോകുന്നവർക്ക് സന്തോഷം തരുന്ന നന്മകൾ വന്നുചേരും. അമ്പിളിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വിമർശകരെ പേടിച്ച് ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക. ഒരു കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ആത്മബലത്തിന് ഈശ്വരനെ മാത്രം നമ്പുക, ആശംസകൾ എന്നുള്ള കമന്റുകളും അമ്പിളിക്ക് ലഭിക്കുന്നുണ്ട്.