നോക്കണ്ടെടാ ഉണ്ണി, ഇത് ഞാനല്ല… ഹരിശ്രീ അശോകന്റെ പുതിയ പോസ്റ്റ് വൈറൽ

ഹരിശ്രീ അശോകന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്നതാണ് ഹരിശ്രീ അശോകന്റെ ചിത്രം.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോട് സാമ്യമുള്ള തരത്തിലുള്ള ചിത്രത്തിന് രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പഞ്ചാബി ഹൗസിലെ രമണന്‍ കഥാപാത്രത്തിന്റെ ഡയലോഗുകളാണ് ചിലര്‍ പങ്കുവയ്ക്കുന്നത്.

രമണാ നീ എന്തെടുക്കേണ് മൊയലാളി കപ്പല്‍ തിരികെ വാങ്ങിച്ചെല്ലാ. ഇനി എവിടെ അടികൊള്ളാന്‍ പോവേണ് എന്നാണ് ഒരു കമന്റ്. ഈ പറക്കും തളിക എന്ന ചിത്രത്തിലെ നോക്കണ്ടെടാ ഉണ്ണി, ഇത് ഞാനല്ല എന്ന ഡയലോഗുകളും കമന്റായി പലരും കുറിക്കുന്നുണ്ട്.

ഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മ്മിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. 1989ല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഹരിശ്രീ അശോകന്‍ പാര്‍വതി പരിണയം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

Noora T Noora T :