ഇന്നലെ വരെ ഒരു കൊഴപ്പം ഇല്ലാത്ത മനുഷ്യന്‍ ആയിരുന്നു, എന്തെങ്കിലും കണ്ട് പേടിച്ചത് ആകും അല്ലാതെ എന്ത്..ഗോപിസുന്ദറിന്റെ ബ്രേക്ക് ഡാന്‍സ് വൈറല്‍; രസകരമായ കമന്റുകള്‍ വൈറൽ

മലയാളികള്‍ക്ക് നിരവധി നല്ല ഗാനങ്ങള്‍ നല്‍കിയ മലയാളത്തിലെ ഏറ്റവും ടോപ്പ് മ്യൂസിക് ഡയറക്ടര്‍മാരില്‍ ഒരാള്‍ ആണ് ഗോപിസുന്ദര്‍. ഗോപിസുന്ദര്‍ ഒരുക്കുന്ന മ്യൂസിക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാകുമെന്ന് ആരാധകര്‍ക്ക് വിശ്വാസമാണ്. പുലിമുരുകനും ബിഗ്ബിക്കും പുറമേ മലയാളത്തിലെ മറ്റ് സൂപ്പര്‍ സിനിമകളിലും താരം സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദർ. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ഒരു ബ്രേക്ക് ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോപി സുന്ദര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചത്.

രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ‘ല്ല ചൊറിയന്‍ പുഴുവെങ്ങാനും കയറി കാണും… അല്ലാതെന്ത്’, ‘എന്തെങ്കിലും കണ്ട് പേടിച്ചത് ആകും അല്ലാതെ എന്ത് ഇന്നലെ വരെ ഒരു കൊഴപ്പം ഇല്ലാത്ത മനുഷ്യന്‍ ആയിരുന്നു’, ‘Steps കുറച്ചു easy ആക്കാന്‍ പറ്റ്വോ’.. ഇങ്ങനെ പോകുന്നു കമന്റുകള്‍

ഫ്‌ളാഷ്, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, അന്‍വര്‍, കാസനോവ, ഉസ്താദ് ഹോട്ടല്‍, 1983,ബാംഗ്ലൂര്‍ ഡേയ്‌സ് , ചാര്‍ലി എന്നിവ തുടങ്ങുന്ന ഒരു സൂപ്പര്‍ ഹിറ്റുകളുടെ നീണ്ട ലിസ്റ്റ് തന്നെ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ട്.

Noora T Noora T :