എന്റെ ശരീരമാണ് എന്റെ ആയുധം…എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക; ഞെട്ടിക്കുന്ന മേക്കോവറുമായി ഫറ ഷിബ്‌ല

നമ്മുടെ ശരീരം നമ്മുടെ ഇഷ്ടം അതാണ് നമ്മുടെ സ്വാതന്ത്ര്യം എന്ന് ഏവരും സമൂഹത്തോട് പറയാൻ തുടങ്ങി. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റി ആണെന്നുപോലും ഉൾക്കൊള്ളാതെ പലരും ബോഡി ഷേമിങ് നടത്തിയിട്ടുണ്ട്. ഒത്തിരിപേർ ഇതിനൊക്കെയും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിനെയെല്ലാം തച്ചുടച്ചുകൊണ്ട് പുതിയ മേക്കോവർ ചിത്രവുമായി നടി ഫറ ഷിബ്‌ല രംഗത്ത് എത്തിയിരിക്കുകയാണ്.

കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് ഫറ. ശരീരഭാരം കൂടിയതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കുറിച്ചത് ഇങ്ങനെയാണ്

“എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല.

എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.

എന്റെ ശരീരമാണ് എന്റെ ആയുധം.

എന്റെ അനുഭവങ്ങളുടെ ശേഖരമാണത്.

എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.

എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ്”

തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് പുതിയ മേക്കോവർ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയിരിക്കുന്നത്. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്നും നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം ഫറ കുറിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ബോഡിപോസിറ്റിവിറ്റി, സ്റ്റോപ്പ്ഫിസിക്കൽ കമന്റ്സ് എന്നീ ഹാഷ്ടാഗുകളും താരം ചേർത്തിട്ടുണ്ട്. 85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്ന് ഫറ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു.

Noora T Noora T :