മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രേക്ഷകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഷെയ്ഡ്സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറിയിരിക്കുന്നത്.
സിനിമയിലുള്ള പ്രണവിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയില്‍ പ്രണവ് നടത്തുന്ന ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവുമെല്ലാമുണ്ട്. വളരെ ആക്ടിവായാണ് പ്രണവ് ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുന്നതെന്നും വീഡിയോയില്‍ കാണാം. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രണവും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്ശന്, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.