മധുവിധുവിന്റെ പതിമൂന്നാം നാൾ! തരിപ്പണമായി ദാമ്പത്യം പൂനം പാണ്ഡെ ഞെട്ടിച്ചു! ആ സ്വഭാവം സഹിക്കണില്ല ഭർത്താവ് അറസ്റ്റിൽ

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സാം ബോംബെയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി പൂനം പാണ്ഡെ

പരാതിയിൽ ഭര്‍ത്താവായ സാം ബോബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്.

കുടുംബാംഗങ്ങള്‍ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭര്‍ത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവച്ചിരുന്നു.

ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും നടി പറയുന്നു.

Noora T Noora T :