പിറന്നാൾ പൊടിപൊടിച്ചു… കുടുംബവുമായി ഒത്തുകൂടിയതിന്റെ ചിത്രങ്ങളുമായി പൂർണിമ; ഏറ്റെടുത്ത് ആരാധകർ

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. കുടുംബ ജീവിതത്തിനൊപ്പം തന്റെ പാഷനെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം.

അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ കുടുംബവുമായി ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ. പൂർണിമയുടെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്തും മക്കളും പൂർണിമയുടെ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭർത്താവുമെല്ലാം ചിത്രത്തിലുണ്ട്.

ഇന്ദ്രജിത്തും പൂർണിമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. “പിറന്നാളുകാരിയോടൊപ്പം” എന്ന അടിക്കുറിപ്പോടെയാണ്‌ ഇന്ദ്രജിത്ത് ഫൊട്ടോ പോസ്റ് ചെയ്തിരിക്കുന്നത്. താഴെ മലയാളം കലണ്ടർ എന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഡിസംബർ പതിമൂന്നിനാണ് പൂർണിമയുടെ ബർത്ത്ഡേ.

രണ്ടുപേരുടെയും പോസ്റ്റുകൾക്ക് താഴെ നിരവധി ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. ഡിസംബർ 13നു അല്ലേ ബർത്ത്ഡേ എന്ന സംശയവുമായാണ് പലരുടെയും കമന്റ്.

Noora T Noora T :